
വൈക്കം: ചെമ്പിലരയൻ ബോട്ട് ക്ലബ് നേതൃയോഗം ഗ്രീൻ ഐലൻഡ് റിസോർട്ടിൽ പ്രസിഡന്റ് എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. നെഹ്രുട്രോഫി ചീഫ് കോ-ഓർഡിനേറ്റർ കുമ്മനം അഷറഫ് മുഖ്യപ്രസംഗം നടത്തി. ഈ വർഷത്തെ ചെമ്പിലരയൻ ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിനോട് യോഗം അഭ്യർത്ഥിച്ചു. ട്രഷറർ കെ. എസ്. രത്‌നാകരൻ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അബ്ദുൽ ജലീൽ, പി. കെ. വേണുഗോപാൽ, പി. എ. രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |