
ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്, ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ, സമരിറ്റൻ മെഡിക്കൽ സെന്ററുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചങ്ങനാശേരി നഗരസഭയിലെ 25ാം വാർഡായ രമണൻ നഗറിൽ നടത്തിയ ക്യാമ്പ് മുൻ നഗരസഭ അദ്ധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു. അടുത്ത കാലത്തുണ്ടായ മഴയിലും വെള്ളപൊക്കത്തിലും ദുരിതത്തിലായ രമണൻ നഗറിലെ ആളുകൾ, പലവിധ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നത് വിദ്യാർത്ഥികളിൽ നിന്ന് മനസിലാക്കിയാണ് ഇവിടെ ക്യാമ്പ് നടത്തിയത്. സമരിറ്റൻ മെഡിക്കൽ സെന്ററിലെ ഡോ.രേഷ്മ മേരി മാത്യു, ഡോ.ഫേബ മേരി ജോൺ എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി. എൻ.എസ്.എസ് വോളിന്റീർമാരും ഗൈഡ്‌സും ക്യാമ്പിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തു. പ്രിൻസിപ്പൽ ജയ് കെ.ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിസ്സി ജോസ്, ഗൈഡ് ക്യാപ്റ്റൻ ജിജി തോമസ്, വാർഡ് കൗൺസിലർ സി.ആർ ബിനു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |