പെരിന്തൽമണ്ണ : ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി പോസ്റ്റർ പ്രദർശനവും ബോധവത്കരണ വിശദീകരണവും നടത്തി. പെരിന്തൽമണ്ണ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ഡിവിഷനിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.നിജാം
ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ ടി.അബൂബക്കർ സിദ്ദിഖ് അദ്ധ്യക്ഷനായി.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി വാഹന പ്രചാരണം, റോഡ് ഷോ, പോസ്റ്റർ പ്രചാരണം എന്നിവ സംഘടിപ്പിക്കും. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, റഡിസന്റ് അസോസിയേഷൻ, കുടുംബശ്രീ തുടങ്ങിയവർക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കും. പരിപാടിയിൽ സബ് എൻജിനീയർ സി.അബ്ദു സലീം സ്വാഗതവും സീനിയർ സൂപ്രണ്ട് മുരളീ സാബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |