SignIn
Kerala Kaumudi Online
Friday, 10 July 2026 2.10 AM IST

തോരാത്ത മഴ: ഉരുൾപൊട്ടൽ  ഭീതിയിൽ മലയോരം

കാളികാവ്: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴ മലയോരത്തെ ഉരുൾപൊട്ടൽ ഭീതിയിലാഴ്ത്തുന്നു. അടക്കാക്കാക്കുണ്ട്, എഴുപതേക്കർ, മാഞ്ചോല, ചെങ്കോട്, പുല്ലങ്കോട് മലവാരം എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ സാദ്ധ്യത കൂടുതലുള്ളത്.

നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളാണിവ. ഒട്ടേറെ കൃഷിഭൂമിയും ഇവിടങ്ങളിലുണ്ട്.

കഴിഞ്ഞ രണ്ടുദിവസമായി മലകളിൽ കനത്ത മഴയാണ് പെയ്യുന്നത്.

കാളികാവ് പുഴയിൽ കൂടിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

രണ്ടുദിവസം കൂടി മഴ തുടരുമെന്ന പ്രവചനത്തെ തുടർന്ന് മേഖലയിലെ ജനങ്ങൾക്ക് പഞ്ചായഞ്ഞ് ഭരണസമിതി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. സന്നദ്ധസംഘടനകളും ദ്രുത കർമ്മ സേനയും സജ്ജമാണ്.

കാല വർഷത്തിന്റെ തുടക്കത്തിൽ തന്നെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ ദുരന്ത നിവാരണ ദൗത്യസംഘം രൂപീകരിച്ചിട്ടുണ്ട്.

ദുരന്ത സാഹചര്യം നേരിടുന്നതിന് ദൗത്യ സംഘത്തിനു കീഴിൽ എല്ലാ വിധ ഒരുക്കങ്ങളും സന്നാഹങ്ങളുമായി കാളികാവ് ട്രോമാ കെയർ മുഴുവൻ സമയവും ജാഗ്രതയിലാണ്.

വിള്ളൽ രൂപപ്പെട്ടു

  • കഴിഞ്ഞ പ്രളയകാലത്ത് പുല്ലങ്കോട് മലവാരത്തിൽ രണ്ടിടങ്ങളിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. അതിവർഷമുണ്ടായാൽ ഏറ്റവും കൂടുതൽ ജാഗ്രത വേണ്ട മേഖലയാണിത്.
  • അതിവർഷമുണ്ടാകുന്ന സമയങ്ങളിലൊക്കെ പ്രദേശത്തെ ജനങ്ങളോട് മാറി താമസിക്കാൻ നിർദ്ദേശിക്കാറുണ്ട്.
  • ഈ ഭാഗങ്ങളിൽ മഴ ശക്തിയായി നീണ്ടുനിന്നാൽ വിള്ളലിലൂടെ വെള്ളം ഒലിച്ചിറങ്ങാനും മണ്ണിടിച്ചിലുണ്ടാവാനും സാദ്ധ്യതയേറെയാണ്.

മഴ ശക്തമായി തുടരുന്നതിനാൽ മലയോരത്തുള്ള ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദുരന്ത നിവാരണ സമിതിയെയും ട്രോമാ കെയറിനെയും സജ്ജമാക്കി നിറുത്തിയിട്ടുണ്ട്.

രമാ രാജൻ, പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL