SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

പശ്ചിമ ഘട്ട സംരക്ഷണം ഏഴാം കരട് പ്രസിദ്ധീകരിച്ചു: കടുത്ത ആശങ്കയിൽ ജില്ല

കാളികാവ്: കേരളത്തിലുൾപ്പെടെയുള്ള പരിസ്ഥിതി ലോല പ്രദേശ പരിധിയിൽ(ഇ.എസ്.എ) മാറ്റം വരുത്താതെ കേന്ദ്രം വീണ്ടും പശ്ചിമഘട്ട സംരക്ഷത്തിനുള്ള കരട് വിജ്ഞാപനമിറക്കി. കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെടുന്ന പട്ടികയിൽ മലപ്പുറത്തെ 11 വില്ലേജുകളുമുണ്ട്. അമരമ്പലം,അകമ്പാടം,ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം,കുറുമ്പലങ്ങോട്,ചോക്കാട്,കാളികാവ്,പോത്തുകല്ല്,കരുവാരകുണ്ട് എന്നീ വില്ലേജുകളാണ് ജില്ലയിൽ ഇ.എസ്.എ പരിധിയിൽ വരുന്നത്

2013ലെ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് 2014 മുതൽ ഏഴാമത്തെ തവണയാണ് വിജ്ഞാപനം പുതുക്കുന്നത്.

സംസ്ഥാനത്ത് 9993.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല മേഖലയായി കണക്കാക്കായിട്ടുള്ളത്. തോട്ടങ്ങൾ ,കൃഷിഭൂമികൾ,ജനവാസ കേന്ദ്രങ്ങൾ എന്നിവയെ ഒഴിവാക്കി സംരക്ഷിത വനമേഖലയെ മാത്രം ഇ. എസ്.എയിൽ ഉൾപ്പെടുത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

സംരക്ഷിത വനമേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലവും പരിസ്ഥിതി ലോല മേഖലയായാണ് കരട് വിജ്ഞാപനത്തിൽ കണക്കാക്കുന്നത് .

പണിയാവും

  • ഏഴാം കരട് പ്രകാരം അന്തിമ വിജ്ഞാപനം വന്നാൽ സംരക്ഷിത വന മേഖലയോട് ചേർന്ന ആയിരക്കണക്കിന് ഏക്കർ തോട്ടങ്ങൾ ഫലത്തിൽ കർഷകർക്ക് യഥേഷ്ടം ഉപയോഗിക്കാനാവില്ല.
  • കഴിഞ്ഞ പത്തു വർഷത്തിലേറെയായി വിവാദമായി നിൽക്കുന്ന പരിസ്ഥിതി ലോലമേഖലയുടെ പേരിൽ കർഷകർ ഊരാക്കുടുക്കിലാണ്.
  • തോട്ടങ്ങൾ വിൽപ്പന നടത്താൻ ഉദ്ദേശിച്ചാലും വാങ്ങാനാളില്ല. ഏറെ വരുമാനമുള്ള കൃഷിയിക്കാനും കർഷകർക്ക് താൽപ്പര്യമില്ല.
  • ഇപ്പോൾ തന്നെ ആനയും കടുവയും വീട്ടുമുറ്റത്തെത്തുന്നുണ്ട്. പത്തു വർഷം കൂടി കഴിഞ്ഞാൽ മേഖലയിൽ ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി വരുമെന്ന ആശങ്ക കർഷകർ പങ്കുവയ്ക്കുന്നു.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL