SignIn
Kerala Kaumudi Online
Thursday, 29 October 2026 5.43 AM IST

തിരൂർ മിനി സിവിൽ സ്റ്റേഷന് പുതിയ കെട്ടിടം പണിയും: മന്ത്രി

തിരൂർ: മിനി സിവിൽ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പ്രൊപ്പോസൽ തയ്യാറാക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി എ.പി അനിൽകുമാർ നിയമസഭയിൽ പറഞ്ഞു. ആർക്കിടെക്ചറൽ പ്ലാൻ രൂപകല്പനയ്ക്ക് വേണ്ടി പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തേണ്ട ഓഫീസുകളുടെ മുൻഗണനാക്രമം,​ ഓരോ നിലയിലും പ്രവർത്തിക്കേണ്ട ഓഫീസുകൾ ,അവയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ, ജീവനക്കാരുടെ എണ്ണം,ഗസറ്റഡ് നോൺ ഗസറ്റഡ് വിഭാഗം തരംതിരിച്ച് ലഭ്യമാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ സബ്‌മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.

എസ്‌റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.നിലവിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നതും കമ്പികൾ തുരുമ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ ഘടനാ പരിശോധന നടത്താൻ കോഴിക്കോട് എൻ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL