തിരുവല്ല: യു.ഡി.എഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായ സ്ത്രീകൾക്കായുള്ള പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് തിരുവല്ലയിൽ തുടക്കംകുറിച്ചു. നിയോജക മണ്ഡലതല ഉദ്ഘാടനം തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനിൽ വർഗീസ് മാമ്മൻ എം.എൽ.എ മല്ലപ്പള്ളി റൂട്ടിലേക്കുള്ള ഓർഡിനറി ബസിന് ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്. ലേഖ അദ്ധ്യക്ഷത വഹിച്ചു.
ആദ്യ സൗജന്യ ബസ് സർവീസ് തിരുവല്ലയിൽ നിന്ന് പായിപ്പാട് വഴി മല്ലപ്പള്ളിയിലേക്ക് നടത്തിയപ്പോൾ ജനപ്രതിനിധികൾ അടക്കം നിരവധി സ്ത്രീകൾ ബസിൽ യാത്ര ചെയ്തു. സാം ഈപ്പൻ, ശോശാമ്മ തോമസ്, ലാലുതോമസ്, വർഗീസ് ജോൺ, അഡ്വ.റെജി തോമസ്,എബി മേക്കരിങ്ങാട്, അഡ്വ.ബിനു വി.ഈപ്പൻ, ആർ.ജയകുമാർ,ഷിബു പുതുക്കേരിൽ, ലാൽ നന്ദാവനം,രാജേഷ് ചാത്തങ്കേരി, മധുസുദനൻനായർ,ഹരിദാസി ശശി, ജ്ഞാനമണി മോഹനൻ, മോളിക്കുട്ടി സിബി, സിന്ധു സുബാഷ്, ജിബിൻ പുളിമ്പള്ളിൽ,ഏലിയാമ്മ തോമസ്, സന്ധ്യ എസ്, ലീന ജോസ്, തോമസ് പി വർഗീസ്, ഗ്രേസി മാത്യു,മണിരാജ് പുന്നിലം,കെ.ബി.രാമചന്ദ്രൻ, ശിവദാസ് യു.പണിക്കർ, ജീന ചെറിയാൻ,അനിത പി.മാത്യു എന്നിവർ പ്രസംഗിച്ചു.
തിരുവല്ലയിൽ നിന്ന് 175 ട്രിപ്പുകൾ
വനിതകൾക്കു സൗജന്യയാത്ര അനുവദിച്ചിട്ടുള്ള 25 ഓർഡിനറി ബസ് സർവീസുകൾ തിരുവല്ലയിൽ നിന്ന് പ്രതിദിനം 175 ട്രിപ്പുകളാണ് ഓടുന്നത്.
തിരുവല്ല -കോട്ടയം: 6.00, 6.30, 7.00, 7.50, 8.00, 8.30 (ഓരോ 30മിനിറ്റ് ഇടവേളയിൽ ലഭ്യമാണ്)
തിരുവല്ല -റാന്നി: 5.40, 6.15, 6.30, 6.50,10.15,10.30,11.00,11.40,1.25, 2.40, 3.25, 4.05,5.05, 5.35
തിരുവല്ല -ഓതറ: 6.20, 7.25, 8.50,1.00, 4.20, 5.25
തിരുവല്ല -മല്ലപ്പള്ളി: 5.45, 4.05 (30/45 മിനിറ്റ് ഇടവേളയിൽ ലഭ്യമാണ്)
തിരുവല്ല -കോട്ടാങ്ങൽ: 6.45, 4.45
തിരുവല്ല -അടൂർ: 6.00, 6.50 (30മിനിറ്റ് ഇടവേളയിൽ ലഭ്യമാണ്)
തിരുവല്ല -ആലപ്പുഴ: 5.00, 5.40, 6.20,7.40, 8.00, 8:40 (തുടർന്ന് ഓരോ അരമണിക്കൂറിലും ഷെഡ്യൂൾ ക്രമീകരിക്കും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |