തിരുവല്ല : കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി 13-ാമത് വാർഷിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് വി.ആന്റണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.ആർ മനു റിപ്പോർട്ടും ട്രഷറർ അഡ്വ. ജെനു മാത്യു കണക്കും അവതരിപ്പിച്ചു. ബിനിൽകുമാർ,വി.ആർ പ്രകാശ്, അഡ്വ.പ്രമോദ് ഇളമൺ, ക്ലാരമ്മ കൊച്ചീപ്പൻമാപ്പിള, ജോജി ഐപ്പ്, ശ്രീജാ ഗോപാലകൃഷ്ണൻ, സുരേഷ് ബാബു, ജോർജ്കുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.ഫ്രാൻസിസ് വി ആന്റണി (പ്രസിഡന്റ്), കെ.കെ.മനോഹരൻ, കെ.ദിനേശ് (വൈസ് പ്രസിഡന്റുമാർ), അഡ്വ.ആർ.മനു (സെക്രട്ടറി), വി.ആർ.പ്രകാശ്, കെ.ബാലചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), അഡ്വ.ജെനു മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |