SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.59 AM IST

തിരുവല്ല മർച്ചന്റ്സ് അസോ.വാർഷികം

inagu
തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എ.ജെ.ഷാജഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പും വറുഗീസ് മാമ്മൻ എം.എൽ.എയ്ക്ക് സ്വീകരണവും നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ.മാത്യു, കൂടൽ ശ്രീകുമാർ, വറുഗീസ് ജോൺ, സജി എം.മാത്യു, എം.കെ.വർക്കി, പി.എസ് നിസാമുദ്ദീൻ, ജയാ മാത്യൂസ്, റീബു ഏലിയാസ്, ശ്രീനിവാസ് പുറയാറ്റ്, സാബു തോമസ്, കെ.കെ.രവി, രജ്ഞിത് ഏബ്രഹാം, ഷിബു പുതുക്കേരിൽ , മാത്യൂസ് കെ.ജേക്കബ്, അബിൻ ബക്കർ, ബിനു ഏബ്രഹാം കോശി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.കെ വർക്കി (പ്രസിഡന്റ്) മാത്യൂസ് കെ ജേക്കബ് (ജന. സെക്രട്ടറി) ആർ.ജനാർദ്ദനൻ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL