ചെങ്ങന്നൂർ: സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രിയദർശിനി പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുമ്പോൾ, ചെങ്ങന്നൂർ - മാന്നാർ റൂട്ടിലെ സ്ത്രീകൾക്ക് അതിന്റെ ഗുണഫലം ലഭിക്കാതെ പോകുകയാണ്. ചെങ്ങന്നൂരിൽ നിന്ന് ബുധനൂർ, ചെറിയനാട്, പാണ്ടനാട് വഴിയുള്ള മാന്നാർ റൂട്ടിലെ ഓർഡിനറി ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ നിലച്ചിട്ട് വർഷങ്ങളായി. ഈ സർവീസുകൾ നിറുത്തലാക്കിയതാണ് സൗജന്യ യാത്രാ പദ്ധതിയുടെ പ്രയോജനം പ്രദേശത്തെ സ്ത്രീകൾക്ക് ലഭിക്കാതിരിക്കാൻ പ്രധാന കാരണം. നിലവിൽ സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് യാത്ര നടക്കുന്നത്. അതിനാൽ പ്രിയദർശിനി പദ്ധതിയുടെ യഥാർത്ഥ ഗുണം ലഭ്യമാക്കാൻ ചെങ്ങന്നൂർ - മാന്നാർ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ചെങ്ങന്നൂർ ഡിപ്പോയിൽ നടന്ന ചടങ്ങ് നഗരസഭ അദ്ധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡി.ടി.ഒ ബിനു എം.അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ
തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
...............................................................................................
ഞാൻ സ്ഥിരം കെഎസ് ആർടിസിയിൽ യാത്ര ചെയ്യുന്നയാളാണ്, സർക്കാരിന്റെ നല്ല തീരുമാനമാണ്. എനിക്ക് ദിവസവും 30 രൂപ ലാഭിക്കാം.
ആനന്ദവല്ലി
(തിട്ടമേൽ)
.........................................
ഒരു ജനപ്രതിനിധി എന്ന നിലയിൽ കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിൽ നടന്ന സർക്കാരിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തെങ്കിലും, ഒരു വനിത എന്ന നിലയിൽ ആദ്യ യാത്രയിൽ പങ്കെടുക്കാതെ യാത്ര ബഹിഷ്‌കരിക്കുകയാണ്.
സിനി ബിജു
(25-ാം വാർഡ്
കൗൺസിലർ)
................................
ആദ്യ സർവീസ് കോട്ടയത്തേയ്ക്ക്
ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്നത്
23 പ്രിയദർശിനി ബസുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |