SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.59 AM IST

നെടുമ്പ്രം ശാഖാ വാർഷികം

തിരുവല്ല : എസ്.എൻ,ഡി,പി യോഗം നെടുമ്പ്രം 1153 ാം ശാഖയുടെ 75-മത് വാർഷിക പൊതുയോഗവും ഭരണസമതി തിരഞ്ഞെടുപ്പും നടന്നു. തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ശിവൻ മടയ്ക്കൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് സജി ഗുരുകൃപ, വൈസ് പ്രസിഡന്റ് രാജു എം.ജി മിടാവേലിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സജി ഗുരുകൃപ (പ്രസിഡന്റ്), രാജു എം.ജി മിടാവേലിൽ (വൈസ് പ്രസിഡന്റ) ശിവൻ മടയ്ക്കൽ (സെക്രട്ടറി) അനിൽ സി. ഉഷസ് (യൂണിയൻ കമ്മിറ്റിയംഗം), ഷാജി പാട്ടപ്പറമ്പിൽ, ജയപ്രകാശ് ഐശ്വര്യ, രവീന്ദ്രപ്പണിക്കർ ശ്രായിൽ പുത്തൻപറമ്പിൽ, ബിജു ആഴാത്തേരിൽ, അരവിന്ദാക്ഷൻ ആഴാത്തേരിൽ, മോഹനൻ മനുവിലാസം, ശരത് ചെഞ്ചേരിപ്പറമ്പിൽ (കമ്മറ്റി അംഗങ്ങൾ), ശിവദാസ് ശിവാലയം, സനൽ തച്ചാറ, ഉഷ ശ്രീധരൻ വാളക്കോട്ട് (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL