SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.59 AM IST

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ദേഹവിയോഗ വാർഷികദിനാചരണം

ഇരവിപേരൂർ: പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 87-ാമത് ദേഹവിയോഗ വാർഷികദിനാചരണം 29 വരെ സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശാഖകളിലുമായി ഉപവാസ ധ്യാനത്തോടെയും വ്രതാനുഷ്‌ഠാനങ്ങളോടെയും നടക്കും. 28ന് സഭാ ശാഖകളിൽ നിന്നും പൊയ്കയിലേയ്ക്കെത്തുന്ന പദയാത്രികരെ ഇരവിപേരൂർ ജംഗ്ഷനിൽ സഭാനേതൃത്വം സ്വീകരിയ്ക്കും. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ

എത്തിച്ചേരുന്ന പദയാത്രീകരെ ഗുരുകുല സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് പ്രത്യേക പ്രാർത്ഥന നടത്തിയതിന് ശേഷം സഭാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗുരുകുശ്രേഷ്ഠൻ, ഉപശ്രേഷ്ഠൻന്മാർ, ഗുരുകുല സമിതിയംഗങ്ങൾ, മേഖലാ ഉപദേഷ്ടാ പ്രതിനിധികൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ശ്രീകുമാര ഗുരുദേവ ദേഹവിയോഗ ദിനമായ 29ന് ന് പുലർച്ചെ 5.30 ന് വിശുദ്ധ കുടിലിൽ സഭാ പ്രസിഡന്റ് വൈ.സദാശിവന്റെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക അനുസ്‌മരണ പ്രാർത്ഥന നടത്തും. രാവിലെ 8 ന് സഭാ പ്രസിഡന്റ് വൈ.സദാശിവൻ, ഗുരുകുലശ്രേഷ്ഠൻ എം.ഭാസ്‌കരൻ എന്നിവർ വിശുദ്ധ മണ്ഡപത്തിൽ ആത്മീയ പ്രഭാഷണങ്ങൾ നടത്തും.

ഉപവാസ ധ്യാനദിനങ്ങളിൽ സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ റ്റി.കെ.അനീഷ്, കെ.ഡി.സീത്കുമാർ, ഖജാൻജി ആർ.ആർ.വിശ്വകുമാർ, ജോയിന്റ് സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ, ഗുരുകുല സമിതിയംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ സഭയുടെ വിവിധ ശാഖകൾ സന്ദർശിച്ച് യോഗങ്ങൾ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL