പത്തനംതിട്ട: ഡിഫറന്റ് ലി ഏബിൾഡ് പേർസൺസ് ആൻഡ് പേരന്റ്സ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാനതല ഭിന്ന ശേഷി ശാക്തീകരണ സംഗമം നടത്തി. അഡ്വ.അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ രക്ഷാധികാരി സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യ കിറ്റു വിതരണ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷ സിന്ധു അനിൽ നിർവഹിച്ചു. സ്‌കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ കെ.എം.രാജ വിതരണം ചെയ്തു . അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സിയാദ്, ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മാലൂർ മുരളീധരൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഡേവിഡ് റജി മാത്യു, കെ.മന്മഥൻ നായർ, അനിത.ആർ.പിള്ള, ഹാജിറ ജബാർ, ഷൈനി ഷാജി എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം പ്രസിഡന്റ് ജി.സദാനന്ദൻ നായർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |