റാന്നി: പെരുനാട് വടക്കേമുക്കത്ത് പി. എൻ. രാജമ്മ (75) യെ കാണാതായ സംഭവത്തിൽ പൊലീസും ഫയർഫോഴ്സ് സ്കൂബ സംഘവും തിരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10:30 മുതൽ കാണാതായ ഇവർ പമ്പാ നദിയിൽ വീണിരിക്കാമെന്ന നിഗമനത്തിലാണ്. കക്കാട്ടാറിനോട് ചേർന്നുള്ള ഭാഗത്തും പമ്പാ നദിയിലും വിപുലമായ പരിശോധന നടത്തിയെങ്കിലും നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, രാജമ്മ റോഡിലിറങ്ങി വടശ്ശേരിക്കര ഭാഗത്തേക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് മാടമൺ വരെയുള്ള കരഭാഗങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |