SignIn
Kerala Kaumudi Online
Monday, 20 July 2026 7.48 PM IST

കൊച്ചുകോയിക്കൽ അളിയൻമുക്കിൽ കാട്ടുപന്നിയെ പുലി പിടിച്ചു

cc-camera
പുലിയിറങ്ങിയെന്ന അഭ്യൂഹത്തെ തുടർന്ന് കൊച്ചുകോയിക്കൽ അളിയൻ മുക്ക് ഗണപതി മഠം ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നു

സീതത്തോട് : കിഴക്കൻ വനാതിർത്തി ഗ്രാമമായ കൊച്ചുകോയിക്കൽ അളിയൻ മുക്ക് ഗണപതിമഠം ഭാഗത്ത് പുലിയിറങ്ങി കാട്ടുപന്നിയെ പിടിച്ചതായി അഭ്യൂഹം. കഴി​ഞ്ഞ ദി​വസം രാത്രിയാണ് സംഭവം. പെരിയാർ ടൈഗർ റിസർവ് വനമേഖലയോട് ചേർന്നുള്ള ഭാഗമായ ഇവിടെ ഗണപതിമഠം വീട്ടിൽ ഗോപാലപിള്ളയുടെ വീടിനു സമീപത്തെ റബർത്തോട്ടത്തിലാണ് പുലിയിറങ്ങി കാട്ടുപന്നിയെ പിടികൂടി​യത്. സംഭവം കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ പ്രദേശവാസികൾ അറിയിച്ചു. ഇതേതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഈഭാഗത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘം പെട്രോളിംഗും ആരംഭിച്ചി​ട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL