
നെയ്യാറ്റിൻകര:കേരളവ്യാപാരി വ്യവസായി ഏകോപന സമിതി അമരവിള യൂണിറ്റ് സമ്മേളനം ജില്ലാ വർക്കിംഗ് പ്രസിഡന്ര് വെള്ളറട രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്ര് വൈ.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മഞ്ചന്തല സുരേഷ്, സെക്രട്ടറി മണികണ്ഠൻ, ജില്ല ട്രഷറർ എം.എ ഷിറാസ് ഖാൻ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി വൈ.എസ്.കുമാർ(പ്രസിഡന്ര്), വിനോദ് കുമാർ (ജനറൽ സെക്രട്ടറി),സലീം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കൗൺസിൽ അംഗങ്ങളായി വൈ.എസ്. കുമാർ,മാഹീൻ എന്നിവരെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |