SignIn
Kerala Kaumudi Online
Friday, 29 May 2026 12.49 AM IST

അനുമോദിച്ചു

ചേരപ്പള്ളി: കാശ്മീർ യൂണിവേഴ്സിറ്റി ശ്രീനഗറിൽവച്ച് നടത്തിയ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വുഷു ചാമ്പ്യൻഷിപ്പിൽ സാൻഷു ഫൈറ്റിംഗ് വിഭാഗത്തിൽ കേരള യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ നേടിയ നന്ദന.എ.എസിനെയും,ജീവിത അന്നയെയും വലിയകലുങ്ക് ടൈറ്റൻസ് കരാത്തെ ക്ളബിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.വലിയകലുങ്ക് മുരുക്കുംമൂട് കരാത്തെ ക്ളബിൽ നടന്ന അനുമോദന യോഗം അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് അഞ്ജന സജിത്ത് അദ്ധ്യക്ഷത വഹിച്ചു.ബ്ളോക്ക് മെമ്പർ ലിദാകണ്ണൻ,മുൻ ആര്യനാട് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജുമോഹൻ,ഷാമിലാബീഗം,മുൻ ബ്ളോക്ക് മെമ്പർമാരായ എ.എം.ഷാജി,കണ്ണൻ.എസ്.ലാൽ, പഞ്ചായത്ത് മെമ്പർമാരായ കെ.കെ.രതീഷ്,ശ്രീകുമാരി,വലിയകലുങ്ക് കൃഷ്ണൻനായർ,ജിൻസിദാസ്,സജ്ന,രഹനന്ദ്,സെൻസായിമാരായ സലിം,സതീഷ്,അൻവർ,അരുൺ,വുഷു മാസ്റ്റർ ബൈജു,ഷിഹാൻ.എൻ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL