SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.39 PM IST

അണിയറയിൽ പ്രതിരോധം അരങ്ങത്ത് പ്രതിഷേധം

wdky-cpm

തൃശൂർ/ വടക്കാഞ്ചേരി/കുന്നംകുളം : കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ അറസ്റ്റിനെ തുടർന്ന് കൂടുതൽ നടപടി തടയാനും അതോടൊപ്പം ജനകീയ പ്രതിഷേധമുയർത്തി പ്രതിരോധമുയർത്താനും സി.പി.എം. ഇന്നലെ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരിയിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ നിരവധി പേരെ സി.പി.എം അണിനിരത്തി. എ.സി മൊയ്തീൻ അടക്കമുള്ളവരെ അടുത്ത ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞയുടനെ അത്താണി ലോക്കൽ കമ്മിറ്റി ഓഫീസിലും വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിലും നിരവധി പ്രവർത്തകരാണെത്തിയത്. പ്രതിഷേധ പ്രകടനത്തിന് ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരെത്തി. ഇ.ഡി ഉയർത്തിയ ആരോപണങ്ങളുണ്ടെങ്കിലും പ്രാദേശികതലത്തിൽ ജനകീയനായ നേതാവാണ് പി.ആർ.അരവിന്ദാക്ഷൻ. അതുകൊണ്ട് അദ്ദേഹത്തിന്റെ അറസ്റ്റ് നേതൃത്വത്തെ ഞെട്ടിച്ചു. അരവിന്ദാക്ഷന് പുറമേ കരുവന്നൂർ ബാങ്കിലെ മുൻ ചീഫ് അക്കൗണ്ടന്റ് ജിൽസിന്റെ അറസ്റ്റും അന്വേഷണത്തെ പുതിയ തലങ്ങളിലേക്കെത്തിച്ചേക്കും. ഇതിനിടെ കോൺഗ്രസും ബി.ജെ.പിയും ശക്തമായ സമരവുമായി രംഗത്തുണ്ട്.

ഇ.ഡിക്കെതിരെ പ്രതിഷേധം

വടക്കാഞ്ചേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം പ്രാദേശിക നേതാവുമായ പി.ആർ.അരവിന്ദാക്ഷനെ ഇ.ഡി. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് സി.പി.എം വടക്കാഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തി. സി.പി.എം ഓഫീസിന് മുന്നിൽ നിന്നുമാരംഭിച്ച മാർച്ച് ഓട്ടുപാറയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേരി തോമസ്, പി.മോഹൻ ദാസ്, എൻ.കെ.പ്രമോദ് കുമാർ, കെ.എം.അഷ്‌റഫ്, ടി.വി.സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് പ്രകടനം

ഇ.ഡി അറസ്റ്റ് ചെയ്ത നഗരസഭ കൗൺസിലർ പി.ആർ.അരവിന്ദാക്ഷൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വടക്കാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി.ജയദീപ്, എൻ.എ.സാബു , എൻ.ആർ.സതീശൻ, ജയൻ മംഗലം, അഡ്വ.ടി.എസ്.മായാദാസ്, വി.എം.കുരിയാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.

ബി.ജെ.പി മാർച്ചിൽ സംഘർഷം

കരുവന്നൂർ ബാങ്കിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം നേരിടുന്ന എം.എൽ.എ എ.സി മൊയ്തീൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി എം.എൽ.എയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗത്തിൽ വനിതാ പ്രവർത്തക ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. മണ്ഡലം ജനറൽ സെക്രട്ടറി പി.ജെ.ജെബിൻ, പ്രവർത്തക രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് പി.കെ.ബിജുവാണെന്ന് അനീഷ്‌ കുമാർ ആരോപിച്ചു.

സി.​പി.​എം​ ​നേ​താ​ക്ക​ളെ​ ​വേ​ട്ട​യാ​ടു​ന്നു

​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​മ​റ​യാ​ക്കി​ ​സി.​പി.​എം​ ​നേ​താ​ക്ക​ളെ​ ​ഇ.​ഡി​ ​വേ​ട്ട​യാ​ടു​ക​യാണ്. ആ​ർ.​എ​സ്.​എ​സ്,​ ​സം​ഘ​പ​രി​വാ​ർ​ ​അ​ജ​ൻ​ഡ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഇ.​ഡി​യി​ലൂ​ടെ​ ​ന​ട​പ്പാ​ക്കുന്നു.​ ​പ​ല​രു​ടെ​യും​ ​പേ​ര് ​വ​ലി​ച്ചി​ഴ​യ്ക്കാ​നാ​ണ് ​ശ്ര​മം.​ ​ഇ.​ഡി​യു​ടെ​ ​ആ​രോ​പ​ണം​ ​ശ​രി​വ​യ്ക്കാ​ൻ​ ​പാ​ർ​ട്ടി​ക്കാകില്ല.​ ​ജ​ന​ങ്ങ​ളെ​ ​അ​ണി​നി​ര​ത്തി​ ​പ്ര​തി​രോ​ധി​ക്കും.​ ​നി​യ​മ​പ​ര​മാ​യി​ ​ഏ​ത​റ്റം​ ​വ​രെ​യും​ ​പോ​കും.​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളെ​ ​ഇ​ല്ലാ​താ​ക്കാ​നാ​ണ് ​ശ്ര​മം.​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വ​വും​ ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തു​ക​യാണ്.

​എം.​എം.​വ​ർ​ഗീ​സ്.​ ​

ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​

സി.പി.എം

ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ത​ട്ടി​പ്പ് ​കേ​സി​ൽ​ ​സി.​പി.​എം​ ​നേ​താ​വും​ ​വ​ട​ക്കാ​ഞ്ചേ​രി​ ​കൗ​ൺ​സി​ല​റു​മാ​യ​ ​പി.​ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​അ​റ​സ്റ്റി​ലാ​യ​ ​ന​ട​പ​ടി​ ​സ്വാ​ഗ​താ​ർ​ഹം. ഇ​ത് ​എ.​സി​ ​മൊ​യ്തീ​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തി​ന് ​തു​ല്യ​മാ​ണ്.

അ​നി​ൽ​ ​അ​ക്ക​ര

മുൻ എം.എൽ.എ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ED, KARUVANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL