SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.26 AM IST

നാട്ടിൽ നിന്ന് മടങ്ങിയിട്ട് വെറും പത്ത് ദിവസം; വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾ മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ

READ ENGLISH VERSION
krishna-kishore

വാഷിംഗ്‌ടൺ: യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും യുഎസിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായ കൃഷ്‌ണ കിഷോർ (45), ഭാര്യ ആശ (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ രണ്ട് മക്കൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

വാഷിംഗ്‌ടണിൽ വച്ചാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ദമ്പതിമാർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകനെയും മകളെയും എമർജൻസി ടീം അംഗങ്ങൾ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൃഷ്‌ണ കിഷോറും കുടുംബവും പത്ത് ദിവസം മുമ്പാണ് നാട്ടിൽ അവധിയാഘോഷിച്ച ശേഷം യുഎസിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായ് വഴിയാണ് കുടുംബം അമേരിക്കയിലേക്ക് മടങ്ങിയത്. ദുബായിൽ പുതുവത്സരാഘോഷത്തിലും ഇവർ പങ്കെടുത്തു. ഏറെ സന്തോഷത്തോടെ നാട്ടിൽ നിന്ന് മടങ്ങിയ ഇവരുടെ വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.

ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ബന്ധുക്കൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതേസമയം, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾക്കും ചികിത്സയിലുള്ല കുട്ടികൾക്ക് വേണ്ട സഹായം നൽകാനും തെലുഗു കൂട്ടായ്‌മയും തെലുഗു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും രംഗത്തുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, AMERICA, ACCIDENT, DEATH, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360