SignIn
Kerala Kaumudi Online
Sunday, 08 November 2026 6.42 PM IST

മഹീന്ദ്ര ഥാർ എർത്ത് എഡിഷൻ  പുറത്തിറക്കി

mahendra

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഥാർ എർത്ത് എഡിഷൻ പുറത്തിറക്കി. ഥാർ മരുഭൂമിയുടെ ഭൂമിശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പതിപ്പ്. പ്രത്യേക ഡിസൈനിലാണ് ഥാർ എർത്ത് എഡിഷൻ വരുന്നത്. ഡെസേർട്ട് ഫ്യൂരി സാറ്റിൻ മാറ്റ് പുത്തൻ നിറമാണ് ഈ ഐക്കോണിക് എസ്.യു.വിക്ക് നൽകിയിട്ടുള്ളത്.

ബി പില്ലറുകളിൽ എക്‌സ്‌ക്ലൂസീവ് എർത്ത് എഡിഷൻ ബാഡ്ജിങും നൽകിയിട്ടുണ്ട്. വേറിട്ടുനില്ക്കുന്ന സ്റ്റൈലാണ് എർത്ത് പതിപ്പിന്റെ സവിശേഷത. പുതിയ സിൽവർ അലോയ് വീലുകളും മാറ്റ്ബ്ലാക്ക് ബാഡ്ജുകളും ചേർന്ന ഒ.ആർ.വി.എം, ഗ്രിൽ, ബോഡി എന്നിവയിലുടനീളം ഡെസേർട്ട് ഫ്യൂറി നിറം അവതരിപ്പിക്കുന്നു.

എല്ലാ സുഖസൗകര്യങ്ങളോടും കൂടിയാണ് ഈ പ്രത്യേക എഡിഷന്റെ അകത്തളം. ഇന്റീരിയറുകളിലെല്ലാം ഡെസേർട്ട് ഫ്യൂറി നിറമുള്ള ടച്ചുകളും കാണാം. ഡോർ പാനലിലും സീറ്റുകളിലും ഥാർ ബാഡ്‌ജിംഗുണ്ട്. കൂടാതെ എർത്ത് എഡിഷനിലെ ഓരോ ഥാറിനും വി.ഐ.എൻ പ്ലേറ്റിൽ സീരിയൽ നമ്പറും പതിച്ചിട്ടുണ്ട്.

മാനുവൽ, ഓട്ടോമാറ്റിക് സഹിതം ഡീസൽ, പെട്രോൾ പതിപ്പുകളിൽ ലഭ്യമാണ്,

ഥാർ എർത്ത് എഡിഷന്റെ പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിന് 15.40 ലക്ഷം രൂപയും, ഓട്ടോ ട്രാൻ സ്മിഷൻ വേരിയന്റിന് 16.99 ലക്ഷം രൂപയുമാണ് വില. മാനുവൽ ട്രാൻസ്മിഷൻ 16.15 ലക്ഷം, ഓട്ടോ ട്രാൻസ്മിഷൻ 17.60 ലക്ഷം രൂപ എന്നിങ്ങനെയാണ് ഡീസൽ പതിപ്പുകളുടെ വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360