SignIn
Kerala Kaumudi Online
Monday, 19 October 2026 2.03 AM IST

എൽ.ഐ.സിയുടെ സിംഗിൾ പ്രീമിയം ഗ്രൂപ്പ് മൈക്രോ ടേം ഇൻഷ്വറൻസ്

lic

കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ സിംഗിൾ പ്രീമിയം ഗ്രൂപ്പ് മൈക്രോ ടേം ഇൻഷ്വറൻസ് വിപണിയിൽ അവതരിപ്പിച്ചു. നോൺ-പാർട്ടിസിപ്പേറ്റിംഗ്, നോൺ-ലിങ്ക്ഡ്, ഗ്രൂപ്പ്, പ്യുവർ റിസ്ക് ലൈഫ് മൈക്രോ ഇൻഷ്വറൻസ് ഉത്പന്നമാണിത്, മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, എസ്.എച്ച്.ജികൾ, എൻ.ജി.ഒകൾ എന്നീ സ്ഥാപനങ്ങളിലെ അംഗങ്ങളെയും ഇടപാടുകാരെയും പരിരക്ഷിക്കുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള പ്ലാനാണിത്. സാമ്പത്തിക സ്ഥാപനങ്ങളുടെ ഉപഭോക്താക്കൾക്ക് ഇതിലൂടെ ഇഷ്ടാനുസൃതം ക്രെഡിറ്റ് പരിരക്ഷ ലഭിക്കും

പ്രത്യേകതകൾ

അൻപതിലധികം അംഗങ്ങളുള്ള ഗ്രൂപ്പിന് ചേരാനാകും

അംഗങ്ങൾക്ക് 5,000 രൂപ മുതൽ 2,00,000 രൂപ വരെയുള്ള റിസ്ക് കവർ സം അഷ്വേർഡ് ലഭിക്കും

സിംഗിൾ പ്രീമിയം ഒറ്റത്തവണയായി അടയ്‌ക്കാം

ഒരു മാസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ റിസ്ക് കവർ തിരഞ്ഞെടുക്കാം

വൈദ്യപരിശോധനയുടെ വേണ്ട

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360