SignIn
Kerala Kaumudi Online
Thursday, 18 June 2026 11.33 PM IST

വിഷുക്കൈനീട്ടം ആപ്പിലൂടെ നൽകാൻ എസ്.ഐ.ബി

sib

കൊച്ചി: വിഷുക്കൈനീട്ടം സമ്മാനിക്കാൻ മിറർ പ്ലസ് ആപ്പിൽ പ്രത്യേക സംവിധാനമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്(എസ്.ഐ.ബി). ലോകത്തെവിടെ നിന്നും മുൻകൂട്ടി നിശ്ചയിച്ചാൽ വിഷുദിനത്തിൽ രാവിലെ തന്നെ കൈനീട്ടം നൽകാം.

ആഘോഷവേളയിലെ ആനന്ദം ദൂരത്തെ മറികടക്കുമെന്നതാണ് ആപ്പ് സംവിധാനത്തെ പ്രത്യേകതയെന്ന് ബാങ്ക് അറിയിച്ചു. കാലത്തിനനുസരിച്ച് പാരമ്പര്യശീലങ്ങൾ മെച്ചപ്പെടുത്തുകയാണ്.
ഉപഭോക്താക്കൾക്ക് എസ്.ഐ.ബി മിറർ പ്ലസ് ആപ്പിൽ ലോഗിൻ ചെയ്ത് 'വിഷു കൈനീട്ടം' എന്ന വിഭാഗത്തിൽ സ്വീകർത്താവിന്റെ വിശദാംശങ്ങൾ നൽകിയശേഷം എം. പിൻ നൽകി സൗകര്യം ഉപയോഗിക്കാം. ഈമാസം 14ന് വൈകിട്ട് വരെ സൗകര്യം ലഭ്യമാകും. എസ്.ഐ.ബി ഇടപാടുകാരല്ലാത്തവർക്കും ഓൺലൈനായി സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ച് എസ്.ഐ.ബി മിറർ പ്ലസ് ആപ്പ് ഉപയോഗിച്ച് സംവിധാനം ഉപയോഗിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, SIB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360