SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.32 AM IST

സൈലന്റ് ഹീറോസിൽ റാവിസിന് ആറ് പുരസ്‌കാരങ്ങൾ

raviz

തൃശൂർ : ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഒഫ് കേരള (ഇ.എം.എ.കെ) സംസ്ഥാനത്തെ ഇവന്റ് - ഹോസ്പിറ്റാലിറ്റി രംഗത്തെ മികവിന് നൽകുന്ന ‘സൈലന്റ് ഹീറോസ് 2026’ പുരസ്‌കാരങ്ങളിൽ ആറ് വിഭാഗങ്ങളിൽ പഞ്ചനക്ഷത്ര റിസോർട്ട് ശൃംഖലയായ റാവിസ് വിജയിയായി. ഡെസ്റ്റിനേഷൻ വെഡിംഗ്, മീറ്റിംഗുകൾ, ഇൻസെന്റീവുകൾ, കോൺഫറൻസുകൾ എന്നിവയ്ക്ക് അനുയോജ്യവും മികച്ചതുമായ വേദിക്കുള്ള അംഗീകാരം കോവളത്തെ ലീല റാവിസ് നേടി. കോർപ്പറേറ്റ് ചടങ്ങുകൾക്കുള്ള മികച്ച അന്തരീക്ഷം, ഇടത്തരം സാമൂഹിക ഒത്തുചേരലുകൾക്കുള്ള അനുയോജ്യമായ വേദി തുടങ്ങിയ പുരസ്കാരങ്ങൾ കൊല്ലം ലീല റാവിസ് അഷ്ടമുടി കരസ്ഥമാക്കി. അനുയോജ്യമായ സൗഹൃദ വേദി, വിവാഹങ്ങൾക്കും കോർപ്പറേറ്റ്- സാമൂഹിക ആഘോഷങ്ങൾക്കായുള്ള വേദികൾക്കുള്ള അംഗീകാരം കോഴിക്കോട് റാവിസ് കടവ് റിസോർട്ട് അർഹമായി. ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ , ട്രാവൽ ടൂറിസം മേഖലയിലെ സാങ്കേതിക വിദഗ്ദ്ധർ, കാറ്ററിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവയുമായി കൈകോർത്ത് കേരളത്തെ ആഗോള കേന്ദ്രമാക്കി ഉയർത്താനാണ് ‘സൈലന്റ് ഹീറോസ്’ അംഗീകാരങ്ങളെന്ന് ഇ.എം.എ.കെ പ്രസിഡന്റ്‌ രാജു കണ്ണമ്പുഴ പറഞ്ഞു. ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് അംഗീകാരങ്ങളെന്ന് റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഡെപ്യൂട്ടി ജനറൽ മാനേജർ ശരത് മഠത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360