SignIn
Kerala Kaumudi Online
Friday, 02 October 2026 11.49 PM IST

സർക്കാർ സ്വർണാഭരണ വിപണിക്കൊപ്പം: മന്ത്രി രാജീവ്

akgsma

 കേരള ഇന്റർനാഷണൽ ജുവലറി ഫെസ്‌റ്റിന് തുടക്കം

കൊച്ചി: സ്വർണവ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് സോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നേതൃത്വത്തിൽ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച കേരള ഇന്റർനാഷണൽ ജുവലറി ഫെയർ (കെ.ഐ.ജെ.എഫ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൂലായ് നാലുവരെയാണ് ആഭരണ പ്രദർശനം. 101 പ്രമുഖ ജുവലറികളുടെ സാന്നിദ്ധ്യവും കേരളത്തിനകത്തും പുറത്തുംനിന്നുള്ള 300ഓളം സ്റ്റാളുകളും ഫെയറിലുണ്ട്. സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽനാസർ, ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ചെയർമാൻ ആശിഷ് പെതെ, വൈസ് ചെയർമാൻ സയ്യാം മെഹ്‌റ, ബി.ഗിരിരാജൻ, വർക്കിംഗ് പ്രസിഡന്റുമാരായ റോയ് പാലത്ര, പി.കെ.അയമുഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറി സി.വി.കൃഷ്ണദാസ്, എൻ.ടി.കെ.ബാപ്പു, യുണൈറ്റഡ് എക്‌സിബിഷൻ ഡയറക്ടർമാരായ വി.കെ.മനോജ്, സത്യസായി എന്നിവർ സംസാരിച്ചു.

മനംകവരുന്ന ആഭരണങ്ങൾ

ആഭരണപ്രേമികളുടെ മനംകവരുന്ന, സ്വർണ-വജ്ര ആഭരണങ്ങളുടെ ആയിരക്കണക്കിന് മോഡലുകളാണ് പ്രദർശനത്തിലുള്ളത്. സവിശേഷമായ യൂറോപ്യൻ കല്ലുകൾ പതിപ്പിച്ച 20,000 രൂപയുടെ മോതിരം മുതൽ 260 ഗ്രാമിൽതീർത്ത 16 ലക്ഷംരൂപയുടെ നെക്ലേസ് വരെ കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, AKGSMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360