SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ പുറത്ത് ഒറ്റ ഗോളിൽ സ്പാനിഷ് ജയം

fifa

ഡാലസ് : ആവേശപ്പോരാട്ടത്തിന്റെ 90-ാം മിനിട്ടിൽ മൈക്കേൽ മെറീനോ നേടിയ ഗോളിന് പോർച്ചുഗലിനെ തോൽപ്പിച്ച് സ്പെയ്ൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തി.ഇരു പകുതികളിലും ഇരുഭാഗത്തും മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോൾ കീപ്പർമാരുടെ സേവുകളാണ് ലക്ഷ്യം ഭേദിക്കുന്നതിൽ തടസമായി നിന്നത്. എന്നാൽ കളി അവസാനത്തോട് അടുത്തപ്പോൾ ലക്ഷ്യം തെറ്റിനിന്ന ഗോളിയെ മറികടന്ന് മെറീന പെട്ടെന്ന് ലഭിച്ച അവസരത്തിൽ സ്കോർ ചെയ്തു.

41കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങിയ പോർച്ചുഗലിനെതിരെ 18കാരൻ ലാമിൻ യമാലിനെ കുന്തമുനയാക്കിയാണ് സ്പെയ്ൻ കളിച്ചത്. ആദ്യ മുന്നേറ്റം സ്പാനിഷ് പടയുടേതായിരുന്നുവെങ്കിലും പോർച്ചുഗൽ ഗോളി ഡീഗോ കോസ്റ്റ ഇരട്ട സേവുകളിലൂടെയത് നിർവീര്യമാക്കി. 37-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ബൈസക്കിൾ കിക്കിനുള്ള ശ്രമം സ്പാനിഷ് ഗോളി ഉനേയ് സിമോൺ ഡൈവ് ചെയ്ത് കയ്യിലൊതുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360