SignIn
Kerala Kaumudi Online
Saturday, 20 June 2026 8.25 AM IST

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്, മൂന്നു മലയാളികളുടെ നില ഗുരുതരം

READ ENGLISH VERSION
f

ദുബായ്: ദുബായ് കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളികൾ ഉൾപ്പെടെ നിരവധി പേ‌ർക്ക് പരിക്ക്. ഇതിൽ മൂന്നു മലയാളികളുടെ നില ഗുരുതരമാണ്. ഒൻപതു പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കണ്ണൂർ തലശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിധിൻ ദാസിന്റെ പരിക്കുകൾ അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്

ഇന്നലെ അർദ്ധരാത്രി കറാമ ഡേ ടു ഡേ ഷോപ്പിംഗ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിംഗിലാണ് അപകടമുണ്ടായത്. 12.20ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നുമുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. റാഷിദ് ആശുപത്രിയിൽ അഞ്ചുപേരും എൻ.എം.സി ആശുപത്രിയിൽ നാലുപേരും ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് സ്ത്രീകൾക്കും പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, GULF, GULF NEWS, DUBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360