ബെഹറാംപുർ: ഒരുടലിൽ രണ്ട് തലയുള്ള നവജാത ശിശു ജനിച്ച് ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു. ഒഡിഷയിലെ ബെഹാറാംപുർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. കുട്ടിയെ രക്ഷിക്കാൻ ഡോക്ടർമാരുടെ സംഘം ശ്രമിച്ചിട്ടും മരണം സംഭവിക്കുകയായിരുന്നു. കാന്ധമാൽ ജില്ലയിലെ തുമുദിബന്ധ എന്ന ഗ്രാമത്തിൽ നിന്നുള്ള 22കാരിക്കാണ് ഒക്ടോബർ 11ന് ഡൈസ്ഫാലിക് പാരപാഗസ് എന്ന അപൂർവ്വ രോഗം ബാധിച്ച ആൺകുഞ്ഞ് ജനിച്ചത്.
യുവതിയുടെ ആദ്യ ഗർഭധാരണമായിരുന്നു ഇതെന്നും ഡോക്ടർമാർ പറഞ്ഞു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആശുപത്രിയിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ട് സംഭവിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. ജനിച്ച് ഒരു ദിവസത്തിനുശേഷം ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമവും സാധ്യമായില്ലെന്ന് ആശുപത്രിയിലെ ശിശുരോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി പറഞ്ഞു. ശനിയാഴ്ചയാണ് കുട്ടികൾ മരിച്ചത്. സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കുട്ടികൾ ജനിച്ചതിനു പിന്നാലെ മാതാപിതാക്കൾ കടുത്ത ആഘാതത്തിലായിരുന്നുവെന്നും മരണശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം വിസമ്മതിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ഗഞ്ചം ജില്ലാ ഭരണകൂടം ഇടപെട്ട് ദമ്പതികളെ അനുനയിപ്പിച്ചതോടെയാണ് മൃതദേഹം ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയത്.
ജനിക്കുമ്പോൾ 2.25 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞിന് രണ്ട് തലകളും രണ്ട് കഴുത്തുകളുമുണ്ടായിരുന്നു. എന്നാൽ ശരീരം ഒന്നായിരുന്നു. രണ്ട് നട്ടെല്ലുകളും ഒരു ജോഡി കൈകാലുകളും മാത്രമാണ് ഉണ്ടായിരുന്നത്. ഹൃദയവും കരളും ഓരോന്നുമാത്രമായിരുന്നു. മൂത്രജനനേന്ദ്രിയ വ്യവസ്ഥയും ഒന്നായിരുന്നു. ബാഹ്യ ജനനേന്ദ്രിയങ്ങളുണ്ടായിരുന്നെങ്കിലും മലദ്വാരം ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.
രണ്ട് തലകൾ ഒരു ശരീരവുമായി പങ്കിടുന്ന തരത്തിലുള്ള ഒട്ടിച്ചേർന്ന ഇരട്ടജനനമാണ് ഡൈസെഫാലിക് പരാപാഗസ്. ഏകദേശം മൂന്ന് ലക്ഷം പ്രസവങ്ങളിൽ ഒന്നിൽ മാത്രമാണ് ഇത്തരം അവസ്ഥ കാണപ്പെടുന്ന്. ഇങ്ങനെയൊരു അവസ്ഥ ഉണ്ടായാൽ കുഞ്ഞുങ്ങൾ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെ്.
A rare conjoined twin baby boy with two heads and one torso died a week after birth at a government hospital in Berhampur, Odisha.The baby was born on October 11 via C-section to a 22-year-old woman from Tumudibandh village in Kandhamal district. This was her first pregnancy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |