SignIn
Kerala Kaumudi Online
Monday, 19 October 2026 1.35 AM IST

പഞ്ചസാരയ്ക്ക് കരുതൽ; കരിമ്പ് എഥനോളിന് കേന്ദ്രത്തിന്റെ വിലക്ക്

ethanol

ന്യൂഡൽഹി: കരിമ്പ് എഥനോളിന് താത്കാലിക വിലക്കുമായി കേന്ദ്ര സർക്കാർ. പഞ്ചസാര ഉത്പാദനത്തിലെ ഇടിവും ആഭ്യന്തര വിപണിയിൽ വില ഉയരാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണിത്. 2026-27 വിതരണ വർഷത്തേക്കുള്ള എഥനോൾ സംഭരണ ടെൻഡറിലാണ് കരിമ്പ് നീര്,പഞ്ചസാര ലായനി,ബിഹെവി മൊളാസസ് എന്നിവ ഉപയോഗിക്കുന്നത് വിലക്കിയത്.

2027ലേക്ക് ഏകദേശം 1,100 കോടി ലിറ്റർ എഥനോൾ സംഭരിക്കുന്നതിനുള്ള ടെൻഡർ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) ഒക്ടോബർ 16ന് പുറത്തിറക്കിയിരുന്നു. പെട്രോളിൽ കലർത്തുന്നതിനുള്ള എഥനോളിന്റെ അളവിൽ പഞ്ചസാര അധിഷ്ഠിത സ്രോതസുകളുടെ വിഹിതം പൂജ്യമാക്കാനാണ് നിർദ്ദേശം. ഇന്ധനത്തിനായി കരിമ്പും പഞ്ചസാരയും വകമാറ്റുന്നത് ഭക്ഷ്യാവശ്യങ്ങൾക്കുള്ള ലഭ്യതയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. മഹാരാഷ്ട്ര,കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴക്കുറവ് ഉത്പാദനത്തെ ബാധിക്കാനിടയുണ്ട്. പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വിലക്കയറ്റം തടയുകയാണ് ലക്ഷ്യം.

പുതിയ ടെൻഡർ പ്രകാരം ചോളം,പൊട്ടിയ അരി,ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ അധിക അരി,സിഹെവി മൊളാസസ് എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോളിന് അപേക്ഷിക്കാം. ഇതോടെ എഥനോൾ ഉത്പാദകർക്ക് അസംസ്‌കൃത വസ്തുക്കളുടെ ഉറവിടം മാറ്റേണ്ടിവരും. പെട്രോളിൽ എഥനോൾ മിശ്രണം തുടരുമ്പോഴും പഞ്ചസാര ഉത്പാദനത്തിനും ഭക്ഷ്യവിതരണത്തിനും തിരിച്ചടിയാകാതിരിക്കാനുള്ള നീക്കമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ETHANOL, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360