SignIn
Kerala Kaumudi Online
Monday, 19 October 2026 1.35 AM IST

വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ നല്ല ലക്ഷണം: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായവ്യത്യാസങ്ങളെ ഭീഷണിയായി കാണരുത്

s

ന്യൂ‌ഡൽഹി: യുവതലമുറയുടെ വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണെന്നും ഭീഷണിയായി കാണരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. യുവജനങ്ങൾ സ്ഥാപനങ്ങളെ ചോദ്യംചെയ്യുന്നതിനെ ആ നിലയിലാണ് കാണേണ്ടത്. മുഖ്യ തിര‌‌ഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ശ്രദ്ധേയമായ പരാമർശം. ബംഗളൂരുവിലെ നാഷണൽ ലാ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ നിയമ ബിരുദ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപരന്റെ അന്തസ് നിഷേധിക്കാതെ വേണം വിയോജിക്കാൻ. ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിജ്ഞാബദ്ധത തുടരണം. യുവജനതയുടെ ആശങ്കകളും ആഗ്രഹങ്ങളും കേൾക്കാൻ നീതിന്യായ വ്യവസ്ഥയും സന്നദ്ധമാകേണ്ടതുണ്ട്. അഭിഭാഷകരായി മാറുമ്പോൾ നീതിക്കുവേണ്ടി നിലകൊള്ളാനുള്ള ധൈര്യവും മറ്റുള്ളവരെ കേൾക്കാനുള്ള സന്നദ്ധതയുമുണ്ടാകണമെന്ന് നിയമ ബിരുദധാരികളോട് സൂര്യകാന്ത് അഭ്യർത്ഥിച്ചു. സെപ്‌തംബർ 12ന് നിശ്ചയിച്ചശേഷം റദ്ദാക്കിയ പരിപാടിയാണ് ഇന്നലെ നടന്നത്.

തൊഴിൽരഹിതരെ 'പാറ്റയെന്ന്' വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ സൂര്യകാന്ത് മുഖ്യാതിഥിയാകുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ അന്ന് രംഗത്തെത്തിയിരുന്നു. സർക്കാരിനോട് എല്ലാവരും യോജിക്കുന്നതല്ല, മറിച്ച് പൗരന്മാർക്ക് സർക്കാരിനെ ചോദ്യം ചെയ്യാൻ അവസരമുള്ളതാണ് ശക്തമായ ജനാധിപത്യമെന്ന് ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഒരിക്കലും ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കരുത്. മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. ജനങ്ങളെ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUSTICE SURYAKANTH, LATESTNEWS, CHEIF JUSTICE, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360