SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.42 AM IST

'ഈ നായ ഇനങ്ങളെ മൂന്ന് മാസത്തിനുള്ളിൽ നിരോധിക്കണം, നാടൻ നായ്‌ക്കളെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കണം'; കേന്ദ്രത്തിനോട് ഡൽഹി ഹൈക്കോടതി

READ ENGLISH VERSION
dog

ന്യൂഡൽഹി: അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കുന്ന കാര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകി ഡൽഹി ഹൈക്കോടതി. പിറ്റ് ബുൾ, റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ്, ടെറിയേഴ്‌സ്, നെപ്പോളിറ്റൻ മാസ്റ്രിഫ്, വുൾഫ് ഡോഗ്, ഇവയുടെ ക്രോസ് ബ്രീഡുകൾ തുടങ്ങിയ ഇനത്തിൽപ്പെട്ട നായ്‌ക്കളെ വളർത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. നാടൻ നായ്‌ക്കളെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

അപകടകാരികളായ ഇനത്തിൽപ്പെട്ട നായ്‌ക്കളെ വളർത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്ന കാര്യത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിർണായക തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നേരത്തേ ഇതുമായി ബന്ധപ്പെട്ട ഹർജി വേഗത്തിൽ തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ, അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹർജി നൽകിയത്.

അപകടസാദ്ധ്യത കണക്കിലെടുത്ത് ഈ ഇനങ്ങളെ വളർത്തുന്നത് പല രാജ്യങ്ങളും ഇതിനോടകം നിരോധിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. രാജ്യത്തുടനീളം നായ്‌ക്കളുടെ കടിയേറ്റ് മരണപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്നതായും അപകട സാദ്ധ്യതകൾ ലഘൂകരിക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DOG, DELHI HIGHCOURT, CENTRAL GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360