SignIn
Kerala Kaumudi Online
Sunday, 02 August 2026 2.24 PM IST

നീറ്റ് പ്രതിഷേധം: കേരളത്തിന് പിന്നാലെ കേസുകൾ പിൻവലിക്കാൻ തമിഴ്നാട്

neet-protest
വിദ്യാർത്ഥികളുടെ പ്രതിഷേധം

ചെന്നൈ: കേരളത്തിന് പിന്നാലെ നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാൻ തമിഴ്നാട്. വിദ്യാഭ്യാസമന്ത്രി എ രാജ്‌മോഹനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്ന് രാജ്‌മോഹൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

'തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കും. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ്. മുഖ്യമന്ത്രിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു'- അദ്ദേഹം കുറിച്ചു.

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാ‌ർത്ഥി പ്രതിഷേധത്തെത്തുടർന്ന് കേസെടുത്ത നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്.

നേരത്തെ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ കേരളവും തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നിർദേശം നൽകിയിരുന്നു.

English Summary

Tamil Nadu announced it will withdraw cases against students protesting the NEET examination. Education Minister A. Rajmohan stated the decision follows Chief Minister C. Joseph Vijay’s directive. This move comes amid criticism over registering such cases and aligns with Kerala's earlier decision to drop similar charges against NEET protesters.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMILNADU, CM VIJAY, NEET QUESTION PAPER LEAK, STUDENT PROTEST, POLICE CASES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360