SignIn
Kerala Kaumudi Online
Thursday, 10 September 2026 4.20 PM IST

നടപ്പ് സാമ്പത്തിക വർഷം രാജ്യം ഏഴ് ശതമാനം വളർച്ച നേടും, അടുത്തവർഷം ഇതിൽ കുറവുണ്ടാകുമെന്ന് സാമ്പത്തിക സർവെ

nirmala-sitaraman

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷം രാജ്യം ഏഴ് ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ. അതേസമയം, അടുത്തവർഷം ഇത് 6.8 ശതമാനമായി കുറയുമെന്നും ധനമന്ത്രി പാർലമെന്റിൽ വച്ച സർവേയിൽ പറയുന്നു.

ലോകത്തെ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങൾ മൂലമാണ് അടുത്ത വർഷം 6.8 ശതമാനമായി കുറയുന്നതെന്നും സർവേയിൽ വിലയിരുത്തുന്നു. 8.7 ശതമാനമായിരുന്നു 2021 - 22 സാമ്പത്തിക വർഷത്തിലെ വളർച്ച. ലോകത്ത് അതിവേഗം വളരുന്ന ശക്തിയായി ഇന്ത്യ തുടരുമെന്നും സർവേയിൽ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ സംഭവ വികാസങ്ങള്‍ അവലോകനം ചെയ്യുന്ന രേഖയെയാണ് സാമ്പത്തിക സർവെ എന്ന് പറയുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യം എന്തിനൊക്കെയാണ് മുൻഗണന നൽകുന്നതെന്നും ഇതിലുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NIRMALA SITARAMAN, GDP GROWTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360