SignIn
Kerala Kaumudi Online
Tuesday, 29 September 2026 5.04 AM IST

ആഡംബര കാറിൽ നിന്ന് നോട്ടുകെട്ടുകൾ പുറത്തേക്ക്, അമ്പരപ്പോടെ നോക്കി ജനം, പൊലീസും വെറുതെ ഇരുന്നില്ല

READ ENGLISH VERSION
viral-video-

നോയിഡ: പുതുപുത്തൻ റേഞ്ച് റോവർ കാറിൽ നിന്ന് പുറത്തേക്ക് നോട്ടുകെട്ടുകൾ എറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നോയിഡയിലാണ് സംഭവം. റോഡിലൂടെ ചീറിപ്പായുന്ന കാറിൽ നിന്ന് ആരോ നോട്ടുകെട്ടുകൾ പുറത്തേക്ക് എറിയുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിയമനടപടിയുമായി പൊലീസും രംഗത്തെത്തി.

യുവാവിന്റെ നടപടിയിൽ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് 21,000 രൂപ പിഴയിട്ടു. ട്രാഫിക്ക് നിയമലംഘനത്തിനും പൊതുജനത്തിന് ശല്യമുണ്ടാക്കിയതും ചേർത്താണ് പൊലീസ് പിഴയിട്ടത്. എന്നാൽ ആരാണ് നോട്ടുകെട്ടുകൾ പുറത്തേക്ക് എറിഞ്ഞതെന്ന് വ്യക്തമല്ല. പൊലീസും ഇയാളുടെ പേര് വിവരരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

കോട്ടും സ്യൂട്ടും അണിഞ്ഞ ഒരു യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. റേഞ്ച് റോവറിന് സമാന്തരമായി ഓടിച്ച മറ്റൊരു വാഹനത്തിൽ നിന്നുള്ള ആരോ ആണ് വീഡിയോ പകർത്തിയത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ഇയാളുടെ പ്രവൃത്തി മറ്റുള്ളവർക്ക് ഭീഷണിയാകുമെന്നാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NOIDA, VIRAL VIDEO, INDIA, AUTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360