SignIn
Kerala Kaumudi Online
Thursday, 10 September 2026 3.31 PM IST

അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി: ലഡാക്കിൽ സൈനികർക്ക് വീരമൃത്യു

e

ശ്രീനഗർ: ലഡാക്കിൽ സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ശങ്കര റാവു ഗൊട്ടാപ്പു,ഷാനവാസ് അഹമ്മദ് ഭട്ട് എന്നിവർ ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ സൈനികർ ചികിത്സയിലാണ്. വ്യാഴാഴ്‌ചയായിരുന്നു അപകടം. അറ്റകുറ്റപ്പണിക്കിടെ ഒരു ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നു.

പരമാവധി ശ്രമിച്ചിട്ടും സൈനികരെ രക്ഷിക്കാനായില്ലെന്നും സൈനികരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സൈന്യം എക്സിൽ കുറിച്ചു

പരിക്കേറ്റ സൈനികർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു.

ഈ മാസം എട്ടിന് ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ജമ്മുകശ്മീർ പൊലീസ് എന്നിവരെ അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360