SignIn
Kerala Kaumudi Online
Friday, 05 June 2026 3.07 AM IST

മുസാഫർപൂർ ആശുപത്രിയിൽ തീപിടിത്തം: 5 മരണം

d

ന്യൂഡൽഹി: വടക്കൻ ബീഹാറിലെ മുസാഫർപൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ (ഐ.സി.യു) തീപിടിത്തത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. 20 ഓളം പേർക്ക് പരിക്കറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുസാഫർപൂർ ബ്രഹ്മപുര പ്രദേശത്തുള്ള പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിൽ ഇന്നലെ പുലർച്ചെ 3.55ഓടെയാണ് തീപിടുത്തമുണ്ടായത്. മരിച്ചവരിൽ കൃഷ്ണനന്ദൻ പ്രസാദ് സിംഗ് (76), ഗീതാ ദേവി (63), ഉദയ് കുമാർ (57), ശശാങ്ക് (30) എന്നിവരെ തിരിച്ചറിഞ്ഞു. അപകടമുണ്ടായപ്പോൾ 15 പേർ ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നു. അടച്ചിട്ട ഐ.സി.യുവിനുള്ളിൽ പെട്ടെന്ന് തീപടരുകയായിരുന്നു. തുടർന്ന് ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധയമാക്കിയത്. പ്രാഥമിക നിഗമനത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360