
ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപ്രംകുണ്ഡ്രം ദീപം തെളിക്കൽ വിവാദവുമായി ബന്ധപ്പെട്ട ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഹിന്ദു ധർമ്മ പരിഷത്ത് സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ദീപം കൊളുത്താൻ അനുവദിക്കണമെന്ന ഹർജി രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ചുമത്തിയ 50,000 രൂപ പിഴ 5000 രൂപയായി ഇളവു ചെയ്യാൻ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |