SignIn
Kerala Kaumudi Online
Thursday, 04 June 2026 8.52 PM IST

ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല,​ കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാൻ സാദ്ധ്യത

READ ENGLISH VERSION
george-kuryan-

ന്യൂഡൽഹി: രാജ്യസഭാ സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടികയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പേരില്ല. ഈ മാസം ജോർജ് കുര്യന്റെ കാലാവധി കഴിയും. ജോർജ് കുര്യന്റേതടക്കം മദ്ധ്യപ്രദേശിൽ ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുൺ ചൂഖ്,​ രജനീഷ് അഗ‌ർവാൾ എന്നിവരെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ 2024 ആഗസ്റ്റിലാണ് ജോർജ് കുര്യനെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലാത്തതിനാൽ ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം ഒഴീയും,​

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചിരുന്നു. എന്നാൽ കനത്ത തിരിച്ചടി നേരിട്ട ജോർജ് കുര്യന് 2021ൽ അൽഫോൺസ് കണ്ണന്താനം നേടിയതിനെക്കാൾ കുറഞ്ഞ വോട്ടാണ് നേടാനായത്. നിലവിൽ ഫിഷറീസ്,​ മൃസംരക്ഷണം,​ ക്ഷീരം,​ ന്യൂനപക്ഷ കാര്യ വകുപ്പുകളുടെ ചുമതലയാാണ് ജോർജ് കുര്യന് ളള്ളത്. മന്ത്രിസഭാ പുനഃസംഘടനയിൽ ജോർജ് കുര്യനെ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, GEORGE KURYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360