
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണക്കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാർഖണ്ഡ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ശിക്ഷ സ്റ്റേ ചെയ്‌ത് ജാമ്യം നൽകിയതിനെതിരെ സി.ബി.ഐയാണ് ഹർജി സമർപ്പിച്ചത്. ഹൈക്കോടതി നടപടി ശരിവച്ച ജസ്റ്റിസുമാരായ എം.എം. സുന്ദരേഷും പി.ബി. വരാലെയും അടങ്ങിയ ബെഞ്ച്, അവിടെയുള്ള അപ്പീലുകളിൽ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചു. റാഞ്ചിയിലെ വിചാരണക്കോടതി വിധിച്ച ഏഴുവർഷം തടവുശിക്ഷയ്‌ക്കെതിരെയാണ് ലാലുവിന്റെ അപ്പീൽ. ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സി.ബി.ഐയും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |