
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയ മന്ത്രിമാരിലൊരാളാണ് യുവാക്കളുടെ പ്രതിഷേധച്ചൂടിൽ പടിയിറങ്ങിയ ധർമ്മേന്ദ്ര പ്രധാൻ. ഒഡീഷയിൽ ബി.ജെ.പിയെ വളർത്തിയ നേതാക്കളിൽ പ്രമുഖനായ പ്രധാൻ ഇനി സംസ്ഥാന രാഷ്‌ട്രീയത്തിലേക്കെന്നും സൂചന.
1969 ജൂൺ 26-ന് ഒഡീഷയിലെ താലച്ചറിൽ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച പ്രധാന്റെ രാഷ്ട്രീയ വളർച്ചയുടെ ഗ്രാഫ് ഇടവഴികളില്ലാത്തതാണ്. ജനസംഘത്തിന്റെയും പിന്നീട് ബി.ജെ.പിയുടെയും മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അച്ഛൻ ദേബേന്ദ്ര പ്രധാന്റെ തണലിൽ നിന്ന് മാറി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് തുടക്കം. എ.ബി.വി.പിയുടെയും ഭാരതീയ ജനതാ യുവമോർച്ചയുടെയും ദേശീയ നേതൃത്വത്തിൽ സംഘാടക മികവ് തെളിയിച്ചു. 2004ൽ രാജ്യസഭാംഗമായ അദ്ദേഹം 2014ൽ ആദ്യ മോദി സർക്കാരിൽ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രിയായി. പാചക വാതക സബ്സിഡി സംവിധാനത്തിലെ പരിഷ്‌കാരങ്ങൾ, വിതരണ ശൃംഖല വിപുലമാക്കൽ, ഊർജ്ജ സുരക്ഷ, സൗരോർജ്ജ പദ്ധതികൾ തുടങ്ങിയവ ഭരണ മികവാണ്.
2021 ജൂലായിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായത്. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി ) വിജയകരമായി നടപ്പാക്കി . 2024ൽ ഒഡീഷയിലെ സംഭാൽപൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭയിലെത്തി. പ്രധാന് മൂന്നാം മോദി സർക്കാരിലും വിദ്യാഭ്യാസ വകുപ്പ് ലഭിച്ചത് മികവുകൾ കണക്കിലെടുത്താണ്. ഒഡീഷ ഉൾപ്പടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുത്തിയതിനു പിന്നിലും പ്രധാന്റെ ഇടപെടലുകൾ നിർണായകമാണ്. ഭരണ-സംഘടനാ മികവിന്റെ പേരിലാണ് വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായിട്ടും അദ്ദേഹത്തെ കൈവിടാതിരിക്കാൻ നരേന്ദ്ര മോദി
പരമാവധി ശ്രമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |