SignIn
Kerala Kaumudi Online
Monday, 09 November 2026 12.09 AM IST

 ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകൾ

d

ബംഗളൂരു: രാജ്യത്തെ നടുക്കിയ ബംഗളൂരു കൂട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയതിൽ

പ്രതി ഇന്ദുശേഖറിനെ സഹായിച്ചത് 17കാരിയായ മകൾ. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പുറത്തുവന്നത്. രണ്ടുപേരെ കൂടി ഇന്ദുശേഖറിന് കൊലപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്നെന്നും വിവരമുണ്ട്. തർക്കമുണ്ടായതിനുപിന്നാലെ ഒക്ടോബർ 14നാണ് ഭാര്യ സുനിതയെ കൊലപ്പെടുത്താൻ ഇന്ദുശേഖർ തീരുമാനിക്കുന്നത്. ഉറക്കഗുളികകളും പ്ലാസ്റ്റിക് ബാഗുകളും കയറും വാങ്ങി. 16ന് രാത്രി സുനിതയ്ക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. മയങ്ങിയപ്പോൾ അരകല്ല് ഉപയോഗിച്ച് തലയിൽ പലതവണ അടിച്ചുകൊന്നു.

ക്രൂരകൃത്യം കണ്ടുഞെട്ടിയ മകളെ ഇന്ദുശേഖർ പിന്നീട് സഹായത്തിന് വിളിച്ചു. ഇരുവരും ചേർന്നാണ് മൃതദേഹം പൊതിഞ്ഞുകെട്ടിയത്. 17ന് സുനിതയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ അമ്മ രൂപവതി ഇന്ദുശേഖറിനെ വിളിച്ചു. സുനിത വീട്ടിലുണ്ടെന്നും ഇങ്ങോട്ട് വരാനും അയാൾ പറഞ്ഞു. 18ന് വീട്ടിലെത്തിയ രൂപവതിയെ

ഇന്ദുശേഖർ അരകല്ല് കൊണ്ട് അടിച്ചുകൊന്നു. മകൾ കൂട്ടുനിന്നു. ഇരുവരും ചേർന്ന് മൃതദേഹം പൊതിഞ്ഞുകെട്ടി. തുടർന്ന് ഇവരെ തെരഞ്ഞെത്തിയ സുനിതയുടെ സഹോദരൻ ശിവകുമാറിനെയും ഭാര്യയെയും മകനെയും സമാന രീതിയിൽ കൊലപ്പെടുത്തി. അടുത്ത ദിവസം മറ്റൊരു സഹോദരൻ ശങ്കറിനെയും ഭാര്യയെയും കൊലപ്പെടുത്തി. അന്ന് രാത്രി മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു. ശങ്കറിന്റെ ഭാര്യയുടെ അമ്മയാണ് ഇവരെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതിപ്പെട്ടത്.

ക്രൈം മാഗസിനിൽ എഴുതി

പ്രാദേശിക ക്രൈം മാസികയിൽ ലേഖനങ്ങൾ എഴുതിയിരുന്ന ഇന്ദുശേഖറിന് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള തന്ത്രങ്ങൾ അറിയാമായിരുന്നുവെന്ന് പൊലീസ്. തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടത്തി. ഇതിന് മകൾ കൂട്ടുനിന്നു. കൊല്ലപ്പെട്ട നാല് സ്ത്രീകളുടെയും സ്വർണാഭരണങ്ങൾ കാണാതായിട്ടുണ്ട്. ഇവ വിറ്റതായാണ് പ്രതിയുടെ മൊഴി. രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360