SignIn
Kerala Kaumudi Online
Friday, 06 November 2026 1.29 AM IST

മനിലയിൽ ട്രംപ്-മോദി കൂടിക്കാഴ്‌ച

h

ന്യൂഡൽഹി: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 14 മുതൽ 18വരെ നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്‌ച നടത്തുമെന്ന് സൂചന. ട്രംപ് മനിലയിലയിൽ പോകുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. മോദിയുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇന്ത്യ-യുഎസ് നേതാക്കൾക്ക് പുറമെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈചി എന്നിവരും മനിലയിലെത്തും. നാലു രാജ്യങ്ങളുടെ കൂട്ടായ്‌മയായ 'ക്വാഡ്' യോഗത്തിനുള്ള സാദ്ധ്യതയുമുണ്ട്. കഴിഞ്ഞ ജൂണിൽ ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് മോദിയും ട്രംപും അവസാനമായി കണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360