SignIn
Kerala Kaumudi Online
Thursday, 10 September 2026 3.31 PM IST

ഭാഷാ ന്യൂനപക്ഷങ്ങൾക്കും ആനുകൂല്യം നൽകണമെന്ന് ഹർജി

sc-of-india

ന്യൂഡൽഹി :ഭാഷാ ന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഭാഷാ ന്യൂനപക്ഷങ്ങളെ കണ്ടെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ആനൂകൂല്യം നൽകിയുള്ള വിജ്ഞാപനം പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

തമിഴ്‌നാട്ടിലും കർണാടകയിലും മലയാളം സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സിറ്റിസൺ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് ഹർജിക്കാർ. പഞ്ചാബ്, മിസോറാം ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിലെ ഹിന്ദു വിഭാഗത്തിന് ന്യൂനപക്ഷ പദവി നൽകണമെന്ന പൊതുതാത്പര്യ ഹർജിയിൽ കക്ഷി ചേരാനും സിറ്റിസൺ എഡ്യൂക്കേഷൻ സൊസൈറ്റി അനുമതി തേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SC OF INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360