SignIn
Kerala Kaumudi Online
Friday, 11 September 2026 6.51 AM IST

പിറന്നുവീണ മക്കളെ കാണാതെ മോദിയെ സ്വീകരിക്കാനെത്തി ബിജെപി പ്രവർത്തകൻ; വികാരഭരിതനായി പ്രധാനമന്ത്രി

READ ENGLISH VERSION
modi

ചെന്നൈ: പിറന്നുവീണ മക്കളെ കാണുന്നതിന് മുൻപ് തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ പ്രവർത്തകനെ കണ്ട് വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ ബിജെപി പ്രവർത്തകനാണ് ഇരട്ടകളായ നവജാതശിശുക്കളെ കാണാതെ മോദിയെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയത്. ഇന്നലെയാണ് ഇയാൾ രണ്ട് ഇരട്ടക്കുട്ടികളുടെ പിതാവായത്. സമൂഹമാദ്ധ്യമത്തിലൂടെ പ്രധാനമന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു.

'ചെന്നൈ വിമാനത്താവളത്തിൽവച്ച് വളരെ സവിശേഷമായ ഒരു കൂടിക്കാഴ്‌ച നടന്നു. കാര്യകർത്താക്കളിൽ ഒരാളായ അശ്വന്ത് പിജായ് ജി എന്നെ സ്വീകരിക്കാനായി എയർപോർട്ടിൽ എത്തിയിരുന്നു. തന്റെ ഭാര്യ കുറച്ചുമുൻപ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നും എന്നാൽ താനിതുവരെ കുഞ്ഞുങ്ങളെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്നെ സ്വീകരിക്കാൻ വരേണ്ടിയിരുന്നില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തിനും കുടുംബത്തിനും ആശംസകളും അനുഗ്രഹങ്ങളും നേർന്നു.

നമ്മുടെ പാർട്ടിയിൽ ഇത്രയും അർപ്പണബോധമുള്ള പ്രവർത്തകരുണ്ടെന്നത് വളരെ സന്തോഷകരമാണ്. കാര്യകർത്താക്കളുടെ സ്‌നേഹവും വാത്സല്യവും കാണുമ്പോൾ വികാരാധീനനായി പോകുന്നു'- മോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ഇന്നലെയാണ് പ്രധാമന്ത്രി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലെത്തിയത്. പരിപാടിയിൽ മോദി ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ സർക്കാർ വേണ്ടരീതിയിൽ പ്രവർത്തിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശേഷം അദ്ദേഹം കൽപ്പാക്കത്തെ ആണവനിലയവും സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PMMODI, CHENNAI, KARYAKARTHA, BJP MEMBER, ASWANTH PIJAI, AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360