
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എയ്ഡ് ഡി ക്യാമ്പായി (എ.ഡി.സി) കരസേനയിലെ മേജർ നവ്യ ശേഖാവത്ത് ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതാ കരസേനാ ഓഫീസറാണ് മേജർ നവ്യ. രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക ചടങ്ങുകളിലും സന്ദർശനങ്ങളിലും രാഷ്ട്രപതിക്കൊപ്പം പ്രവർത്തിക്കുന്ന ചുമതലയാണ് എ.ഡി.സിക്കുള്ളത്.
2021ൽ കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയിലൂടെയാണ് നവ്യ സേനയിലെത്തിയത്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കി ആർമി സർവീസ് കോറിൽ നിയമിതയായി. അഞ്ച് വർഷത്തിനകം മേജർ പദവിയിൽ. തുടർന്നാണ് ഇപ്പോൾ എ.ഡി.സി ചുമതല ലഭിച്ചത്. സൈനിക പ്രോട്ടോക്കോൾ പാലിക്കൽ, ഔദ്യോഗിക ചടങ്ങുകളിലെ ഏകോപനം,
രാഷ്ട്രപതിയുടെ വിവിധ പരിപാടികളിലെ സഹായം തുടങ്ങിയവയാണ് പ്രധാന ചുമതലകൾ.
രാഷ്ട്രപതിയുടെ എ.ഡി.സി ആകുന്ന രണ്ടാമത്തെ വനിതാ സൈനിക ഉദ്യോഗസ്ഥ കൂടിയാണ് നവ്യ. 2025ൽ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കിയാണ് ഈ പദവിയിലെത്തിയ ആദ്യ വനിത. മേജർ ഋഷഭ് സിംഗ് സാംബ്യാലായിരുന്നു രാഷ്ട്രപതിയുടെ മുൻ എ.ഡി.സി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |