SignIn
Kerala Kaumudi Online
Friday, 11 September 2026 2.08 AM IST

ജന്തർ മന്ദർ സമരത്തിൽ പങ്കെടുത്തതിന് നോട്ടീസ്; സുപ്രീംകോടതിക്കും മേലെ കളിച്ച എ​ക്‌​സി​ക്യു​ട്ടീ​വ് മജിസ്ട്രേട്ടിന് സസ്‌പെൻഷൻ

e

ന്യൂ​ഡ​ൽ​ഹി​:​ ​ജ​ന്ത​ർ​ ​മ​ന്ദ​റി​ൽ​ ​ന​ട​ന്ന​ ​ജെ​ൻ​സി​ ​സ​മ​ര​ത്തി​ലെ​ ​എ​ഫ്.​ഐ.​ആ​റു​ക​ളെ​ല്ലാം​ ​സു​പ്രീം​കോ​ട​തി​ ​റ​ദ്ദാ​ക്കി​യി​ട്ടും​ ​വി​ദ്യാ​ർ​ത്ഥി​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്ത​ ​ഗ്രേ​റ്റർ​ ​നോ​യി​ഡ​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​മ​ജി​സ്ട്രേ​ട്ടി​നെ​തി​രെ​ ​ന​ട​പ​ടി.​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​മ​ജി​സ്ട്രേ​ട്ട് ​രാ​ജീ​വ് ​കു​മാ​ർ​ ​സി​സോ​ദി​യ​യെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു.​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​അ​ക്ഷ​ത് ​ത്രി​പാ​ഠി​ക്ക് കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യ​തി​നാ​ണ് ​ന​ട​പ​ടി.​ ​ ​

അ​ക്ഷ​ത് ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്ക​വേ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്‌​ത​ ​വി​വ​രം​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ​ർ​ക്കാ​രിനുവേണ്ടി സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​തു​ഷാ​ർ​ ​മേ​ത്തഅറിയിക്കുകയായിരുന്നു. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ക​ളു​ണ്ടാ​ക​രു​തെ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​മു​ള്ള​പ്പോ​ൾ,​ ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ക്കാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ന് ​എ​ങ്ങ​നെ​ ​ധൈ​ര്യ​മു​ണ്ടാ​യെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​സൂ​ര്യ​കാ​ന്ത് ​നേ​ര​ത്തെ​ ​ചോ​ദി​ച്ചി​രു​ന്നു.​ ​

നോ​യി​ഡ​യി​ലെ​ ​ഗൗ​തം​ ​ബു​ദ്ധ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​അ​ക്ഷ​ത്.​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ്രേ​രി​പ്പി​ച്ചു​വെ​ന്നാ​ണ് ​ആ​രോ​പ​ണം.സ​മാ​ധാ​നാ​ന്ത​രീ​ക്ഷം​ ​ത​ക​ർ​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന​ ​പൊ​ലീ​സ് ​റി​പ്പോ​‌​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തിലാണ് ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ത്.​ 5​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ബോ​ണ്ടും​ ​ആ​ൾ​ജാ​മ്യ​വും​ ​കെ​ട്ടി​വ​യ്‌​ക്കാ​തി​രി​ക്കാ​ൻ​ ​കാ​ര​ണം​ ​കാ​ണി​ക്കാ​നാ​യി​രു​ന്നു​ ​നി​ർ​ദ്ദേ​ശം.​ ​ അതേസമയം വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം കോടതി തള്ളി. സമിതിയംഗമായ മേഘാലയ റിട്ട. ഡി.ജി.പി എൽ.ആർ.ബിഷ്‌ണോയ് നിഷ്‌പക്ഷ സമീപനം സ്വീകരിക്കുമോയെന്ന് ഹർജിക്കാർ ആശങ്ക പ്രകടിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

14കാരിക്ക് സംരക്ഷണം നൽകണം


ജന്തർ മന്ദർ സമരത്തിനിടെ അതിക്രമം കാണിക്കുകയും ദളിത് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർക്കുകയും ചെയ്‌തയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. വിദ്യാർത്ഥിനിയുടെ വീടിനുനേരെ കല്ലേറുണ്ടായെന്നും ​വാദിയെ പ്രതിയാക്കാനാണ് ശ്രമമെന്നും അഭിഭാഷകർ ഇന്നലെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് നിസാരമായി കാണാനാകില്ലെെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെ‌ഞ്ച് നിലപാടെടുത്തു. കുറ്രക്കാരെ സംരക്ഷിക്കരുത്. പെൺകുട്ടിക്കും കുടുംബത്തിനും യു.പി പൊലീസ് സുരക്ഷ ഉറപ്പാക്കണം. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റ‌ർ ചെയ്‌ത എഫ്.ഐ.ആറിൽ അടിയന്തര നടപടി സ്വീകരിക്കണം. ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾ തത്‌സ്ഥിതി റിപ്പോ‌ർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, SUPREMECOURT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360