SignIn
Kerala Kaumudi Online
Friday, 09 October 2026 4.57 PM IST

ഇനി എന്താണ് അവന് തെളിയിക്കാന്‍ ബാക്കിയുള്ളത്? വിരമിക്കണമെന്ന് ധോണിയോട് ആവശ്യപ്പെട്ട് ഇഷ്ടതാരം

READ ENGLISH VERSION
msd

ചെന്നൈ: ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ പോലും വലിയ ആരാധകരുള്ള വ്യക്തിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി. 43 വയസ്സ് പിന്നിട്ട താരം പക്ഷേ ഇപ്പോഴും ഐപിഎല്ലില്‍ സജീവമാണ്. എന്നാല്‍ താരത്തിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. ഈ പ്രായത്തിലും താരം ഐപിഎല്ലില്‍ തുടരുന്നതിനെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ എംഎസ് ധോണി വിരമിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ധോണിയുടെ ഇഷ്ട താരവും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്. ക്രിക്ബസിലെ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു ഗില്ലി. എംഎസ് ധോണിക്ക് ഇനി ഒന്നും തന്നെ തെളിയിക്കാന്‍ ബാക്കിയില്ല. ഐപിഎല്ലില്‍ ആയാലും രാജ്യാന്തര ക്രിക്കറ്റിലായാലും എംഎസ്ഡി ഒരു ഐക്കണ്‍ താരമാണന്നതിലും സംശയമില്ലെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

അഞ്ച് തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കുകയും ഇന്ത്യക്ക് ഐസിസി ലോകകപ്പും ട്വന്റി 20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും എല്ലാം തന്നെ നേടിക്കൊടുത്ത നായകനാണ് എംഎസ്ഡി. പഞ്ചാബ് കിങ്സിനെതിരായ ചെന്നൈയുടെ മത്സരത്തിനു മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''കളിയില്‍ ഇനി ധോണിക്ക് ആരോടും ഒന്നും തെളിയിക്കാനില്ല. എന്തുചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ ഭാവിയില്‍, അടുത്ത വര്‍ഷം അദ്ദേഹം ഇവിടെ ഉണ്ടാകേണ്ടതില്ല. എനിക്ക് നിങ്ങളെ ഇഷ്ടമാണ് എംഎസ്, നിങ്ങള്‍ ഒരു ചാമ്പ്യനും ഒരു ഐക്കണുമാണ്'', ഗില്‍ക്രിസ്റ്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360