
മുംബയ് : തിരക്കേറിയ സിനിമാനടനായിരിക്കേതന്നെ സ്പോർട്സിനെയും അകമഴിഞ്ഞ് സ്നേഹിച്ചയാളാണ് ഇന്നലെ അന്തരിച്ച നാന പടേക്കർ. സിനിമാ ഷൂട്ടിംഗ് മാത്രമല്ല സ്പോർട്സിലെ ഷൂട്ടിംഗും അദ്ദേഹം ആസ്വദിച്ചിരുന്നതായി ഇന്ത്യയുടെ വനിതാ ഒളിമ്പ്യൻ ഷൂട്ടർ അഞ്ജലി ഭഗവത് സാക്ഷ്യപ്പെടുത്തുന്നു. 1995ൽ പൂനെ ദേശീയ ഗെയിംസിൽ ഷൂട്ടിംഗ് വിജയികൾക്ക് സമ്മാനം നൽകാനെത്തിയ നാന പടേക്കർ അന്ന് സമ്മാനങ്ങൾ വാരിക്കൂട്ടിയ അഞ്ജലിയോട് തമാശയായി ചോദിച്ചത് ഈ മെഡലുകൾ എല്ലാം കൊണ്ടുപോകാൻ താനൊരു ലോറി ഏർപ്പാടാക്കട്ടേ എന്നാണ്. എന്നാൽ അഞ്ജലിയുടെ കോച്ചിനോട് കാര്യമായിത്തന്നെ ചോദിച്ചു, താങ്കളുടെ ശിഷ്യർക്ക് വേണ്ടി താൻ എന്തുസഹായമാണ് ചെയ്യേണ്ടതെന്ന്. ആ ചോദ്യത്തിന് ഉത്തരമായാണ് അഞ്ജലിക്ക് നാന അന്താരാഷ്ട്ര നിലവാരമുള്ള ഷൂട്ടിംഗ് കിറ്റ് സമ്മാനിച്ചത്.
ഷൂട്ടിംഗിനോടുള്ള നാനയുടെ താത്പര്യം അവിടംകൊണ്ടും തീരുന്നില്ല. 2004ലും 2007ലും നാഷണൽ ബിഗ്ബോർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനിറങ്ങി വെള്ളിമെഡൽ നേടുകയും ചെയ്തു. കാര്യമായ പരിശീലനമില്ലാതെയായിരുന്നു ഈ നേട്ടം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മാത്രമല്ല മുംബയ് ആഭ്യന്തര ടീമിനെയും സൂക്ഷ്മമായി ഫോളോ ചെയ്തിരുന്ന നാനയെക്കുറിച്ചാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ കിരൺ മോറെയ്ക്ക് പറയാനുള്ളത്. സച്ചിൻ ആദ്യമായി കളിച്ച 1989ലെ പാകിസ്ഥാൻ പര്യടനത്തിനിടെ ഓരോദിവസവും ഫോൺ വിളിച്ച് നാന വിശേഷങ്ങൾ അന്വേഷിക്കുമായിരുന്നെന്ന് മോറെ ഓർക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |