
തിരുവനന്തപുരം : ഈമാസം 21 മുതൽ 31 വരെ അഹമ്മദാബാദിൽ നടക്കുന്ന കോമൺവെൽത്ത് കബഡി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി മലയാളിയായ ഉദയകുമാറിനെ തിരഞ്ഞെടുത്തു. ഓസ്ട്രേലിയ, കാനഡ, കെനിയ, ഇംഗ്ലണ്ട്, നൈജീരിയ, മലേഷ്യ, സിംഗപ്പൂർ, സ്കോട്ട്ലാൻഡ്, ഉഗാണ്ട, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ടാൻസാനിയ, ഇന്ത്യ എന്നീ 14 ടീമുകളാണ് കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
ബുസാൻ ,ദോഹ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസുകൾ, കബഡി ലോകകപ്പുകൾ, ഏഷ്യൻ ഇൻഡോർ ഗെയിംസ്. ഏഷ്യൻ ബീച്ച് ഗെയിംസ് തുടങ്ങി 100 ലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കോച്ചായിരുന്ന ഉദയകുമാർ കേരള സ്പോർട്സ് കൗൺസിലിൽ നിന്ന് വിരമിച്ച് കൊല്ലം പാരിപ്പള്ളിയിൽ ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കബഡി നടത്തിവരുന്നു.തിരുവനന്തപുരം ചാക്കയിലാണ് താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |