SignIn
Kerala Kaumudi Online
Friday, 09 October 2026 12.57 AM IST

പെഡ്രോ ബൂട്ടഴിച്ചു

pedro

മാഡ്രിഡ് : ബാഴ്സലോണയുടെ സ്പാനിഷ് താരം പെഡ്രോ റോഡ്രിഗസ് 39-ാം വയസിൽ തന്റെ ഫുട്ബാൾ കരിയർ അവസാനിപ്പിച്ചു. ചെൽസി,എ.എസ് റോമ,ലാസിയോ എന്നീ ക്ളബുകൾക്കും കളിച്ചിട്ടുള്ള താരമാണ് പെഡ്രോ. 2011ൽ പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ ലാ ലിഗ, ചാമ്പ്യൻസ് ലീഗ്,കിംഗ്സ് കപ്പ് എന്നിവ നേടിയ ബാഴ്സലോണ ടീമിലെ പ്രധാനിയായിരുന്നു പെഡ്രോ.2015ൽ ബാഴ്സ ലൂയിസ് എൻറിക്വേയ്ക്ക് കീഴിലും ഈ മൂന്ന് കിരീടനേട്ടങ്ങൾ ആവർത്തിച്ചപ്പോൾ പെഡ്രോ ടീമിലുണ്ടായിരുന്നു.വിവിധ ക്ളബുകൾക്കായി 794 മത്സരങ്ങളിൽ നിന്ന് 197 ഗോളുകൾ നേടി.

2010ൽ ലോകകപ്പും 2012ൽ യൂറോകപ്പും നേടിയ സ്പാനിഷ് ടീമിൽ അംഗമായിരുന്നു.രാജ്യത്തിനായി 65 മത്സരങ്ങളിൽ നിന്ന് നേടിയത് 17 ഗോളുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEDRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360