ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഇന്ത്യൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. തുടർച്ചയായ തോൽവിയെ തുടർന്ന് നിലവിലെ പരിശീലകനായ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. മക്കല്ലത്തിന് പകരക്കാരനായാണ് ദ്രാവിഡിനെ പരിഗണിക്കുന്നത്. ന്യൂസിലൻഡിനെതിരായ ആഭ്യന്തര ടെസ്റ്റ് പരമ്പരയിൽ 1-2 ന് പരാജയപ്പെട്ടതോടെയാണ് മക്കല്ലത്തെ മാറ്റാൻ ഇസിബി തീരുമാനിച്ചത്. അതേസമയം, മക്കല്ലം ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി-20 ടീമുകളുടെ പരിശീലകനായി തുടരും.
ഇന്ത്യൻ പരിശീലകനായിരുന്നപ്പോൾ ഉണ്ടായിരുന്ന മികവാണ് ദ്രാവിഡിനെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കാനുള്ള പ്രധാന കാരണം. 2024-ലെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേയ്ക്കും ടീം ഇന്ത്യയെ എത്തിക്കാൻ ദ്രാവിഡിന് സാധിച്ചിരുന്നു. അതേസമയം, മുഴുവൻസമയ പരിശീലകനാകാൻ ദ്രാവിഡിന് താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ദ്രാവിഡിന്റെ താല്പര്യം ചോദിച്ചറിയുമെന്നാണ് വിവരം.
ദ്രാവിഡിന് പുറമെ മുൻ ഇംഗ്ലണ്ട് പരിശീലകൻ ആൻഡി ഫ്ലവർ, മുൻ ഇംഗ്ലണ്ട് സ്പിന്നർ റിച്ചാർഡ് ഡോസൺ, ശ്രീലങ്കൻ ഇതിഹാസതാരം കുമാർ സംഗക്കാര, ഇംഗ്ലണ്ട് ലയണൽ പരിശീലകൻ ആൻഡ്രൂ ഫ്ലിന്റോഫ്, പാകിസ്ഥാൻ മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ, മുൻ ഓസ്ട്രേലിയൻ പരിശീലകൻ ജസ്റ്റിൽ ലാംഗർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
Former Indian captain Rahul Dravid is reportedly being considered for England's Test head coach role. This follows Brendon McCullum's removal after a home series loss to New Zealand; McCullum remains ODI and T20 coach. Dravid's successful coaching with India is a key factor, although reports suggest his interest in a full-time role is uncertain. Several other candidates are also in contention.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |